ആടിയാടി അലഞ്ഞ മരങ്ങളെ - അന് വര്‍ അലി - കവിതയുടെ വര്‍ത്തമാനം

ഉമ്മമലയാളം

Get this widget | Track details | eSnips Social DNA


കവി, കെ.ജി.എസ്, കെ.എ.ജയശീലന്‍, എന്‍ .ജി ഉണ്ണി ക്യഷ്ണന്‍

Get this widget | Track details | eSnips Social DNA

55 comments:

വിഷ്ണു പ്രസാദ് said...

നന്നായി ഈ സംഭാഷണം.നന്ദി വില്‍‌സന്‍ .

Sapna Anu B.George said...

നന്നായിട്ടുണ്ട്

Kaithamullu said...

എത്ര കേട്ടാലും മതി വരില്ല അന്‍‌വര്‍,
നിന്റെ പദമായാലും പദ്യമായാലും!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇഷ്ടായി.

ചാറ്റല്‍ said...

അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ വിഗ്രഹങ്ങള്‍ നിറംകെടും.
ഉചിതം കാലോചിതം.

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി. വിത്സന്‍, അന്‍വര്‍അലി..

കാടോടിക്കാറ്റ്‌ said...

Radioyil kelkkan aayilla.
Ippol kettu.
Nandi Vilson

കാടോടിക്കാറ്റ്‌ said...

Radioyil miss aayi.
Ippol kettu...
Nandi Vilson...!
sheela, doha

Sanal Kumar Sasidharan said...

കൂഴൂരേ ഈ കലാപം എങ്ങനെയൊന്നു ഡൌൺ‌ലോഡ് ചെയ്യാൻ കഴിയും....
നന്ദി പറഞ്ഞ് വെറുതേ ബോറടിപ്പിക്കുന്നില്ല ഇരുവരേയും :)

Kuzhur Wilson said...

സനാതനാ കവിതയുടെ പേരില്‍ ബൂലോകത്തില്‍ കലാപം നടത്തുന്നവര്‍ ഇത് കണ്ടില്ല കേട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നു.

ചെറുതല്ലാത്ത സങ്കടം

സെറീന said...

വില്‍സാ കവിതയുടെ പേരില്‍ ബൂലോകത്ത്
നടക്കുന്നതിനെ കലാപം എന്നൊന്നും പറയല്ലേ :)
ഈ വര്‍ത്തമാനത്തെ നമുക്ക് കലാപമെന്ന് വിളിക്കാം. സ്നേഹം, രണ്ടാള്‍ക്കും.

naakila said...

നന്നായ പ്രിയ കൂഴൂര്‍
കേള്‍വിയുടെ ഈ ഭാവുകത്വത്തിന്

Unknown said...

Anvar is in his elements! Let all 'aasthaanavidvaans' of Malayalam poetry listen to it. It's time they realised that poetry is 'live' and not putting word-clusters together.
Congratulations to the organisers!

A.J.Thomas, Libya

ullas said...

Anvar great to hear u. u r still that simple, unpredictable guy.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എന്നെക്കുറിച്ചുള്ള പരാമർശം കേട്ടതുകൊണ്ടു മാത്രം ഒന്നു പറഞ്ഞോട്ടെ :

ഞാ‍ൻ മലയാള കവിതയിൽ ആചാര്യനോ പ്രസ്ഥാന നായകനോ സംഘനേതാവോ ഒന്നുമല്ല.മലയാള കവിതയെ മുന്നോട്ടു നയിക്കാനോ സാഹിത്യ ചരിത്രത്തിൽ സീറ്റുപിടിക്കാനോ വേണ്ടി കവിതയെഴുതിയ ഒരാളല്ല ഞാൻ.
സ്ഥാനമാനങ്ങളുടെയോ ബഹുമതികളുടെയോ അകമ്പടിയുള്ള ആസ്ഥാനകവിയുമല്ല.പണ്ഡിതനോ ബുദ്ധിജീവിയോ അല്ല. ആഗ്രഹം കൊണ്ട് വല്ലപ്പോഴും കവിതയെഴുതിയ വികാരജീവിയായ ഒരു ചെറുകവി മാത്രമാണു ഞാൻ.a minor poet only, amoung many others. മഹത്തായ മലയാളകവിതയിൽ എന്തെങ്കിലും നിർണ്ണായക സ്ഥാനം അവകാശപ്പെടാൻ‌മാത്രം മരമണ്ടനുമല്ല ഞാൻ.അതുകൊണ്ട് ദയവായി എന്നെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യരുതെന്നപേക്ഷ.

അൻ‌വർഅലി അടക്കം എല്ലാ പുതുകവികളും എന്നേക്കാൾ വളരെ വളരെ വലിയ കവികളാണെന്ന് ഞാൻ പലവട്ടം സമ്മതിച്ചിട്ടുള്ളതാണ്.പോരെങ്കിൽ ഇതാ വീണ്ടും സമ്മതിക്കുന്നു.

അറിവില്ലായ്മകൊണ്ട് ഞാൻ എന്നെങ്കിലും എന്തെങ്കിലും അബദ്ധം പറഞ്ഞുപോയിട്ടുണ്ടെങ്കിൽ
അൻ‌വർ‌അലിയെപ്പോലെ അറിവുള്ള യുവകവികൾ പൊറുക്കണമെന്ന് അപേക്ഷിക്കുന്നു.

Jayesh/ജയേഷ് said...

അന്‍വര്‍ മാഷേ...സന്തോഷം ...വില്‍സന്‍ മാഷേ, തീര്‍ച്ചയായും ഈ കലാപം കണേണ്ടത് തന്നെ

നന്ദി..തുടരുക

ദേവസേന said...

ഒരു വട്ടം നിങ്ങള്‍ സംസാരിച്ചു
രണ്ടു വട്ടം ഞാനതു കേട്ടു
നന്നായിരിക്കുന്നു
നല്ലതു വരട്ടെ

Sanal Kumar Sasidharan said...

ബാലചന്ദ്രൻ മാഷേ,

"മഹത്തായ മലയാള കവിതയിൽ എന്തെങ്കിലും നിർണായക സ്ഥാനം" താങ്കൾ അവകാശപ്പെട്ടാലും ഇല്ലെങ്കിലും അങ്ങനെയൊന്ന് താങ്കൾക്കുണ്ട് എന്നത് അനിഷേധ്യമായ വസ്തുതയാണ്..ഞാനിവിടെ ഇല്ലാ എന്ന് ഞാൻ പറഞ്ഞാൽ ഞാനിവിടെ ഇല്ലാതാകുന്നില്ലല്ലോ..അൻ‌വർ അലി പറഞ്ഞത് അതല്ലല്ലോ..

ഇടക്കാലത്ത് കവിത നേരിട്ട ഒരു ട്രാൻസീഷൻ പീരിയഡിൽ കവിതയെക്കുറിച്ച് ചിന്തിക്കുന്നവർ, എഴുതുന്നവർ ഗൌരവപൂർവം സംസാരിക്കുന്നവർ സംഘം ചേരുന്നതും കൂട്ടം കൂടുന്നതുമൊക്കെ അനിവാര്യമായിരുന്നു എന്നും അതിനെതിരെയുള്ള വിമർശനങ്ങൾ അർത്ഥമില്ലാത്തതായിരുന്നു എന്നുമല്ലേ ..അതേക്കുറിച്ച് താങ്കളുടെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കാതെ
‘ഞാൻ പാവമാണേ എന്നെ ഉപദ്രവിക്കാതെ വിട്ടേക്കൂ‘ എന്നമട്ടിൽ ഒഴിഞ്ഞുമാറുകയാണോ ചെയ്യേണ്ടത്....

ഒഴിഞ്ഞുമാറലുകളും ഉറക്കം നടിക്കലുകളും ,തന്നെക്കുറിച്ചു പറഞ്ഞതിനുള്ള മറുപടികളും അല്ലാതെ കവിതയെക്കുറിച്ച് ഒരു ക്രിയാത്മകമായ സംവാദമുണ്ടായെങ്കിൽ എന്ന് ഹൃദയപൂർവം ആശിച്ചുപോകുന്നു...(പ്രത്യേകിച്ചും ബ്ലോഗ് എന്ന ഈ മീഡിയം അത്തരം ഒരു വിശാലമായ ചർച്ചയ്ക്ക് വേദിയാകാൻ കരുത്തുള്ളതായിരിക്കുന്ന ഈ അവസരത്തിൽ)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സനാതനൻ, പ്രായം കൂടുംതോറും കവിതയെക്കുറിച്ചുമാത്രമല്ല, എല്ലാ കാര്യങ്ങളെക്കുറിച്ചും എന്റെ അറിവില്ലായ്മ കൂടിക്കൂടി വരുന്നു.കവിതയെക്കുറിച്ച് ചിലതൊക്കെ അറിയാമെന്നു ചെറുപ്പത്തിൽ ഞാൻ അഹങ്കരിച്ചിരുന്നു.എന്നാൽ ഇന്ന് കവിതയെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടുള്ളത് എത്രമേൽ അല്പമാണെന്നും അറിയാത്തത് എത്ര അധികമാണെന്നുമുള്ള ബോധം എന്നെ അമ്പരപ്പിക്കുന്നു.ഒരിക്കൽ എനിക്ക് ഉണ്ടെന്നു ഞാൻ കരുതിയിരുന്ന ആധികാരികത എനിക്കില്ലെന്ന് കാലം എന്നെ ബോധ്യപ്പെടുത്തി.അതുകൊണ്ടാണു ഗൌരവമുള്ള ചർച്ചകളിൽനിന്ന് ഞാൻ ഒഴിഞ്ഞുമാറുന്നത്.എന്റെ അറിവിന്റെയും കഴിവിന്റെയും പരിമിതിയോർത്തു ഭയന്നിട്ടാണ് ഒഴിഞ്ഞുമാറുന്നത്.

കവിതയുടെ പേരിൽ ആരുവേണമെങ്കിലും സംഘം ചേരട്ടെ,കൂട്ടം കൂടട്ടെ,ചർച്ചചെയ്യട്ടെ,ആരു വേണമെങ്കിലും എങ്ങനെ വേണമെങ്കിലും കവിതയെഴുതട്ടെ.കവിതാലോകത്തെ നിർണ്ണയിക്കാനോ നിർവചിക്കാനോ നിയന്ത്രിക്കാനോ ഞാൻ ഒരിക്കലും ആളല്ല.ഇതാണ് എന്റെ നിലപാട്.

എനിക്കിഷ്ടമുള്ള കവിത വായിച്ച്, എനിക്കു തോന്നുമ്പോൾ തോന്നുന്നപോലെ എഴുതി,എനിക്കു പ്രിയപ്പെട്ട പരിമിതമായ കാവ്യസങ്കല്പങ്ങളുമായി ഈ പ്രപഞ്ചത്തിൽ എനിക്കനുവദിക്കപ്പെട്ട അല്പം സ്ഥലത്തിൽ അല്പകാലത്തിൽ എന്റെ വിധി ഞാൻ ജീവിച്ചുതീർത്തോട്ടെ.

മലയാളകവിതയുടെ ചരിത്രത്തിൽ യാതൊരു സ്ഥാനവും എനിക്കാവശ്യമേയില്ല.വായിക്കുന്ന മനുഷ്യരിൽ ഒരാളുടെയെങ്കിലും മനസ്സിനെ എന്റെ കവിത ഒന്നു സ്പർശിച്ചിരുന്നെങ്കിൽ എന്ന വിനീതമായ ഒരാഗ്രഹവും പ്രാർത്ഥനയും മാത്രമേ എന്നും എനിക്കുള്ളു.അതുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമല്ല.

കവിതയെക്കുറിച്ച് നിങ്ങളെല്ലാം ഗൌരവപൂർവ്വം സംസാരിക്കുക.സംഘം ചേരുക. കൂട്ടം കൂടുക.ക്രിയാത്മകസംവാദം നടത്തിക്കൊള്ളുക.ഞാൻ ഒരു ശല്യത്തിനും വരുന്നില്ല.

Anonymous said...

Sree Balachandran chullikkad, u can also participate in the creative discussion. its ur responsibility:)

Sanal Kumar Sasidharan said...

ബാലചന്ദ്രൻ മാഷേ,
താങ്കളുടെ ഈ ഒഴിഞ്ഞുമാറൽ നിലപാടിന് ന്യായീകരണമില്ല്ല എങ്കിലും വരേണ്യമായ മൌനങ്ങളെ മുൻ‌നിർത്തി നോക്കിയാൽ താങ്കളുടെ ഒഴിഞ്ഞുമാറൽ എത്രശ്രേഷ്ഠം... മലയാള കവിതയെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ ദാ ഇങ്ങനെയൊടുങ്ങണം..അതുമാത്രം പ്രതീക്ഷിച്ചാൽ മതി ..... അല്ലെങ്കിൽ മദ്യം മണക്കുന്ന മുറികളിലെത്തിയാലേ നമുക്ക് ചർച്ചവരൂ.. :(

ഹരീഷ് കീഴാറൂർ said...

ബാലചന്ദ്രൻ മാഷേ,
ഭൂതകാലത്തിൽ ജീവിക്കണ്ട, ഇടയ്ക്ക് പനിവരുമ്പോലെ ഓർമ്മകളിലേയ്ക്ക് ഇറങ്ങി നടക്കണം. അല്ലാതെ ചില നക്സലൈറ്റുകൾ ഭക്തനമാരാകുന്നതു പോലെ കുറ്റബോധം തോന്നേണ്ട തരത്തിൽ താങ്കൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല.എഴുത്തു തുടരുകയും എഴുതിയതൊക്കെ നിലനിൽക്കുകയു ചെയ്യുന്നിടത്തോളം കാലം പ്രതികരിക്കേണ്ടി വരുന്നത് ബാധ്യത തന്നെയാണ്.

“എനിക്കിഷ്ടമുള്ള കവിത വായിച്ച്, എനിക്കു തോന്നുമ്പോൾ തോന്നുന്നപോലെ എഴുതി,എനിക്കു പ്രിയപ്പെട്ട പരിമിതമായ കാവ്യസങ്കല്പങ്ങളുമായി ഈ പ്രപഞ്ചത്തിൽ എനിക്കനുവദിക്കപ്പെട്ട അല്പം സ്ഥലത്തിൽ അല്പകാലത്തിൽ എന്റെ വിധി ഞാൻ ജീവിച്ചുതീർത്തോട്ടെ.“
അങ്ങനെ ഒറ്റയ്ക്കു ജീവിച്ചുതീർക്കാൻ പറ്റുമോ മാഷേ...വേദന തോന്നുന്നു താങ്കളെപറ്റിയല്ല, താങ്കളെ വായിച്ച് ഒറ്റയല്ലെന്നാശ്വസിച്ച എന്നപോലെയുള്ള വായനകാരെപറ്റി.
വിശ്വസിച്ചോട്ടെ എഴുത്തും കാഴ്ച്ചപാടും ഒന്നുതന്നെയെന്ന്.
എവിടെ ബാലചന്ദ്രൻ എന്നന്വേഷിച്ച് ചരിത്രത്തിലൂടെ ആരെങ്കിലും വരാതിരിക്കില്ല.

Rammohan Paliyath said...

സംഭാഷണം നന്നായി.

ഒരു പിശക് ചൂണ്ടിക്കാണിക്കട്ടെ. “അമ്പലത്തിനു ചുറ്റും മാത്രമേ സംസ്ക്കാരം ഉണ്ടാവുകയുള്ളു” എന്നൊന്നും വൈലോപ്പിള്ളി എഴുതിയിട്ടില്ല.

ഇതാ വൈലോപ്പിള്ളിയുടെ വാക്കുകൾ: ‘കവികളെ വളർത്തിയെടുക്കുന്നതിൽ ക്ഷേത്രങ്ങൾക്കും ക്ഷേത്രകലകൾക്കും അനന്യമായ സ്ഥാനമുണ്ടെന്നാണ് എന്റെ വിശ്വാസം’.

രണ്ടും തീർച്ചയായും രണ്ടാണ്. പച്ചയായി വൈലോപ്പിള്ളി പറഞ്ഞു എന്നൊക്കെയാണ് അൻ വർ പറയുന്നത്.

അൻ വറിന്റെ വാക്കുകൾ കാവ്യലോകസ്മരണകൾ വായിക്കാത്ത ബ്ലോഗ് കേൾവിക്കാർക്കും വായിച്ചു മറന്നവർക്കും തെറ്റിദ്ധാരണയുണ്ടാക്കും. അതോട് ബന്ധപ്പെട്ട് അൻ വർ പറഞ്ഞ അബദ്ധഓർമകൾ നിരുപാധികം പിൻ വലിയ്ക്കണമെന്ന് ആഗ്രഹിക്കുന്നു.

Rammohan Paliyath said...

‘എന്റെ ഉറച്ച വിശ്വാസം’ എന്നാണ് കൃത്യമായും വൈലോപ്പിള്ളിയുടെ വാക്കുകൾ.

എന്തായാലും അതിന് അൻ വറിന്റെ ധ്വനി ഏറ്റുവാങ്ങേണ്ട ബാധ്യത ഇല്ല.

‘മാത്രം’ എന്ന, ഈ കണ്ടെക്സ്റ്റിൽ തീർത്തും മിസ് ലീഡിംഗായ വാക്കാണ്, അൻ വർ ഉരിയാടിയിരിക്കുന്നത്.

urumbu (അന്‍വര്‍ അലി) said...

‘മലയാള കവിത അമ്പലത്തിലേക്കു പോകുന്ന ഒരു പെണ്‍കുട്ടിയാണ്‘ എന്ന എസ്. ജോസഫിന്റെ വരി പരാമര്‍ശിച്ചുകൊണ്ട് സാമുദായികമായ പാര്‍ശ്വവല്‍ക്കരണത്തെക്കുറിച്ച് കുഴൂര്‍ വിത്സണ്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഞാന്‍ ‘കാവ്യലോകസ്മരണക’ളിലെ ആ ഭാഗം ഓര്‍മ്മിച്ചത്. ഉദ്ധരിണികള്‍ അതായിത്തന്നെ ഉദ്ധരിക്കപ്പെടുന്നതാണ് ഉചിതവും ആധികാരികവും. അക്കാരണത്തലും എന്റെ വ്യാഖ്യാനമായി അത് മാറിയെന്ന് റാം മോഹന് തോന്നിയ സ്ഥിതിക്കും സംഭാഷണത്തിലെ പ്രസ്തുത ഭാഗം ശരിയായ ഉദ്ധരിണിയോടെ ചുവടെ പകര്‍ത്തുന്നു:
“നമ്മുടെ ഏറ്റവും വലിയ പുരോഗമനവാദിയും, ഇരുപതാം നൂറ്റാണ്ടിലെ മാനവികതയുടെ ഏറ്റവും നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട്, പാരമ്പര്യത്തെയും അതുപോലെ ഉള്‍ക്കൊണ്ട്, വല്ലാത്തൊരു ബാലന്‍സില്‍ കവിതയെഴുതിയ സാക്ഷാല്‍ വൈലോപ്പിള്ളി അദ്ദേഹത്തിന്റെ കാവ്യലോകസ്മരണകളില്‍ ‘കവികളെ വളര്‍ത്തിയെടുക്കുന്നതില്‍ ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രകലകള്‍ക്കും അനന്വയമായ സ്ഥാനമുണ്ടെന്നാണ് എന്റെ ഉറച്ച വിശ്വാസം’( യഥാര്‍ത്ഥത്തില്‍ ഞന്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ: ‘ഒരു അമ്പലത്തിനു ചുറ്റും മാത്രമേ - ഞാന്‍ ആ കൃത്യം വാക്യമല്ല പറയുന്നത്, ഏതാണ്ടിതേ വാക്യമാണ് - ഒരു അമ്പലത്തിനു ചുറ്റുമേ സംസ്കാരമുണ്ടാവുകയുള്ളൂ, സാഹിത്യമുണ്ടാവുകയുള്ളൂ’)എന്ന് പച്ചയായി പറഞ്ഞുവച്ചിട്ടുണ്ട്. വൈലോപ്പിള്ളിയെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല. വൈലോപ്പിള്ളിയെപ്പോലെ ഇത്രയും ഉല്‍പ്പതിഷ്ണുവും പുരോഗമനവാദിയും എന്നു നമ്മള്‍ വിളിക്കുന്ന ഒരു കവിക്കു പോലും സംസ്കാരം അമ്പലത്തിനു ചുറ്റുമുള്ള ഒന്നാണെന്ന, അത്രയും integrated ആയ ഒരു കേരളീയതയെക്കുറിച്ചു മാത്രമുള്ള ബോധമാണ് ഉണ്ടായിരുന്നത് എന്ന് അലോചിക്കുമ്പോള്‍ ഈ പറഞ്ഞ പ്രശ്നത്തിന്റെ ആഴം നമുക്കു പിടികിട്ടും. അതുകൊണ്ടാണ് കുറേക്കാലത്തിനു ശേഷം ജോസഫിനെ പോലത്തെ - പ്രത്യേകിച്ചും ഒരു പുറമ്പോക്കു സമുദായത്തിന്റെ അകത്തുനിന്ന് വളര്‍ന്നുവന്ന ഒരാള്‍, ഇത്തരം കാര്യങ്ങളെ കുറച്ച് രൂക്ഷമായിട്ട് കാണേണ്ടിവരുന്നത്.”

ശരിയായി ഉദ്ധരിക്കുമ്പോഴും ഞാന്‍ പറഞ്ഞത് അതേ അര്‍ത്ഥത്തിലും വ്യക്തതയിലും അവിടെത്തന്നെയുണ്ട് എന്നു സൂചിപ്പിക്കാനും കൂടിയാണ് ഈ കുറിപ്പ്.

എന്റെ അബദ്ധ ഓര്‍മ്മ ചൂണ്ടിക്കാട്ടിയതിന് നന്ദി റാം മോഹന്‍ .

ശ്രീകുമാര്‍ കരിയാട്‌ said...

PARASPPARAM CHORINJU MAHAAKAVIKALAAAKUNNA PARIPAADI NIRTHANAM.

ALLENKIL ENIKKU IDAPETENDIVARUM.

NJAAN IDAPETTAAAL PALARUM

ODENDIYUM VARUM.

SOOKSHICHU KAVITHA EZHUTHI
PRATHIBHALAM VAANGI NJANNI
JEEVICHO.
VERUTHE ENTE SWABHAAVAM PURATHEDUPPIKKENDA.

SASSNEHAM THANNE
SREEEEEEEEEEEKUMAR KARIYAAAAD

അനിലൻ said...

നല്ല വര്‍ത്തമാനം!
വളരെ നന്ദി അന്‍വര്‍.

umbachy said...

1994 ലോ മറ്റോ വന്ന ഒരു സംഭാഷണത്തില്‍ (ഭാഷാപോഷി‍ണി)ബാലചന്ദ്രന്‍ ഇങ്ങനെ പറയുന്നുണ്ട്,
ഓര്‍മ്മയില്‍ നിന്നാണ്,രാമന്‍ ടെക്സ്റ്റുമായി വരുമോ ആവോ?
‘ഞാനൊരു സത്യസന്ധനല്ല എന്ന് പറയാനുള്ള സത്യസന്ധത എനിക്കുണ്ട്...’
ബാലചന്ദ്രന്‍ ആ സത്യസന്ധത കൂടെക്കൂടെ വെളിപ്പെടുത്തുന്നു ഓരോ വഴക്കിലും, അത് കാണാതിരിക്കരുത്.
ഉമ്മ മലയാളത്തിലാ ഈ സംഭാഷണം കേട്ടപ്പോ എനിക്ക് താല്പര്യം തോന്നിയത്...ഞാനൊരു മത മൌലികവാദിയാണെന്ന് വിഷ്ണുവിനൊക്കെ അഭിപ്രായമുണ്ട്. അന്‍വര്‍ മാഷേ..തെക്ക് പിറന്നതിനാല്‍ മലബാറിലെ ഉമ്മ മലയാളവുമായുള്ള പൊക്കിള്‍ കൊടി ബന്ധങ്ങള്‍ ഇല്ലാതെ പോയതിനെ പറ്റി കോഴിക്കോട്ടിരുന്നു പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഞാന്‍..

Anonymous said...

റഫീക്കിനെ ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചെങ്കിൽ അതിനെ സാധൂകരിക്കുകയാണല്ലോ ഈ കമന്റുകൊണ്ട് താങ്കൾ.നിലപാടുകളെക്കുറിച്ചും നിലപാടില്ലാതിരിക്കുന്നതിനെക്കുറിച്ചും ബഹുസ്വരതകളെക്കുറിച്ചും എഴുത്തച്ഛനെവായിക്കാതെ കവിതയെഴുതാം എന്നുള്ള പുതിയ ചങ്കൂറ്റങ്ങളെക്കുറിച്ചുമൊക്കെ (ശരിതെറ്റുകൾ ഇരിക്കട്ടെ) വാചാലമാകുന്ന ഒരു ശബ്ദരേഖയിൽ “ഉമ്മ മലയാളത്തിലാ ഈ സംഭാഷണം കേട്ടപ്പോ എനിക്ക് താല്പര്യം തോന്നിയത്...“ എന്ന് കുമ്പസരിക്കുന്ന താങ്കളെക്കുറിച്ച് സാമാന്യബോധമുള്ളവൻ എന്തുകരുതണം കവികുമാരാ.ആദ്യം നിലപാടുകളുടെ ഇടുക്കം തിരിച്ചറിയേണ്ടത് അവനവൻ തന്നെയാണ് അതല്ലെങ്കിൽ മറ്റുള്ളവർ വിളിച്ചുപറയുന്നത് കേൾക്കേണ്ടിവരും.

Unknown said...
This comment has been removed by the author.
Unknown said...

ഒരേ തോണിയില്‍ പോകേണ്ടവര്‍
കൂടി നിന്ന് ലക്ഷ്യത്തെ പുകഴ്ത്തുന്നു ....
അവര്‍ മാറ്റമില്ലാത്ത സൂര്യനെ കുറ്റം പറഞ്ഞു
രാവിന്റെ പാല്‍ക്കടലില്‍ രമിച്ചു -
കൊണ്ട് ഇന്ദുവിനെ പഴിച്ചു ....
ദിനരാത്രങ്ങള്‍ നീണ്ട സംവാദങ്ങളില്‍
സൂര്യചന്ദ്രന്മാരെ കുഴിച്ചിട്ടു ....
ഇതേവരെ ആയിരക്കണക്കിനു
സൂര്യചന്ദ്രന്മാര്‍ മണ്ണിനടിയിലായി ....
പക്ഷെ..അപ്പോഴും അവര്‍ക്ക് സംശയം
പിന്നെയും വെയിലും നിലാവും എവിടെ നിന്നെന്ന് ...
RAJESH SHIVA

Anonymous said...

രാജേഷ്, കൊള്ളാം നന്നായിട്ടുണ്ട്:)തുടരുമല്ലോ..

Anonymous said...
This comment has been removed by the author.
ശിവ || Shiva said...
This comment has been removed by the author.
ശിവ || Shiva said...

ബഹുമാനപ്പെട്ട കവിയുടെ ശബ്ദ രേഖയില്‍ പറഞ്ഞപോലെ വൈലോപ്പിള്ളി ,അമ്പലത്തിനു ചുറ്റുമേ സംസ്കാരം ഉണ്ടാകൂ എന്ന് പറഞ്ഞതിനെ വര്‍ഗീയ കാഴ്ചപ്പാടില്‍ എടുക്കേണ്ട കാര്യം ഇല്ല. ഒരു രാജ്യത്തിന്‍റെ സംസ്കൃതിയില്‍ നിന്നുമേ അവിടെ കലാ സാഹിത്യ മേഘലകള്‍ രൂപപ്പെടൂ. 'നിര്‍ഭാഗ്യ വശാല്‍ ' ഭാരതത്തിന്റെ സംസ്കൃതി ഹൈന്ദവം ആയിപ്പോയി. അല്ലാതെ അധിനിവേശങ്ങളില്‍ നിന്നും കലയും സാഹിത്യവും രൂപപ്പെടില്ലല്ലോ .അഥവാ രൂപപ്പെടുന്നതിന് നട്ടെല്ല് കാണത്തുമില്ല . പഴയ കാലത്തെ വിശാലമനസ്കരായ കവികള്‍ അവരുടെ 'അറിവില്ലായ്മ ' കൊണ്ട് പറഞ്ഞു പോയെങ്കില്‍ ഇന്നിന്റെ വിശാല മനസ്കര്‍ ക്ഷമിയ്ക്കുക.
നമ്മള്‍ ഇന്ന് പലതിനെയും അടക്കം ചെയുകയാണ്... എന്നിട്ട് ആര്‍ജ്ജവത്തോടെ ചിരിയ്ക്കുന്നു .മുക്കിനും മൂലയിലും രൂപപെടുന്ന 'സെമിത്തെരികളില്‍' മാതാപിതാക്കളെ തള്ളുന്നതു വരെയെത്തി നമ്മുടെ അടക്കം ചെയ്യല്‍.
കലയും സാഹിത്യവും പഴമയില്‍ നിന്നുകൊണ്ടുള്ള ഉയര്‍ച്ചയെ പാടുള്ളൂ .അല്ലാത്തതൊന്നും നിലനില്‍ക്കില്ല . അടിസ്ഥാനപരമായി അത്ര മാറാന്‍ കഴിയാത്ത യാഥാസ്ഥിതിക സമൂഹമാണ്‌ കേരള സമൂഹം .വിപ്ലവങ്ങള്‍ ചുവപ്പിച്ചിട്ടുപോലും. അത് കൊണ്ടാണ് കലയില്‍ ഒക്കെ ഇന്നും ആ തനിമ നില്‍ക്കുന്നത്. കവിതയില്‍ മാത്രം മാറ്റത്തിന് തുടിയ്ക്കുംപോള്‍ അത് എന്തിനാണ് എന്ന് ചിന്തിച്ചാല്‍ വെളിപ്പെടുന്നത് ഇതുമാത്രം ...കവിത എല്ലാര്ക്കും എഴുതണം .അത് നല്ല കാര്യം തന്നെ എല്ലാരും കവിത എഴുതണം .പൂര്‍വസൂരികകളെ ബഹുമാനിയ്ക്കാത്ത ഒരു വ്യക്തിയും ഒന്നും ആകില്ല .
നമുക്ക് നല്ല കവിതകള്‍ ഇന്ന് കഴിയുന്നില്ല .ഒരു കവി അവനു എല്ലാതരം കവിതകളും വഴങ്ങണം , ഇന്ന് അതിനു കഴിയില്ല..കാരണം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഇടനാഴിയില്‍ മലയാളത്തെ ആക്ഷേപിച്ചവരാണ് ഇന്നിന്റെ കവികള്‍.
കവിതയോട് മാത്രമാണ് പലര്‍ക്കും എന്തിനു ഈ പ്രതിപത്തി ..കാലാന്തരത്തില്‍ സാഹിത്യം മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട് .അത് ഗദ്യത്തിലും സംഭവിച്ചത് തന്നെ. 'മാര്‍ത്താണ്ടവര്‍മ്മ ' നോവലില്‍ ഒക്കെയുള്ള ഗദ്യം അല്ല ഇന്നത്തെ ഗദ്യം .
കവിത എന്നത് സാഹിത്യത്തിലെ ഉയര്‍ന്ന വിഭാഗമാണ്‌. അതില്‍ പെട്ടന്ന് എത്തിപ്പെടുക പേരെടുക്കുക. മിനിക്കഥകള്‍ എഴുതുക അതിനെ കവിതയെന്നു പറയുക. ....പറഞ്ഞോളൂ വല്ലപ്പോഴും ഒരു നല്ല കവിതയും എഴുതൂ...എല്ലാര്ക്കും ഗദ്യത്തില്‍ എഴുതിയാലും അത് താളത്തില്‍ ചൊല്ലിക്കേള്‍ക്കാന്‍ ഇഷ്ടമാണ്...എങ്കില്‍ പിന്നെ താളത്തില്‍ അതങ്ങ് എഴുതിക്കൂടെ..ഉത്തരാധുനികത എന്നൊക്കെ പറയുന്നത് വെറുമൊരു മുഖം മൂടിയാണ് .... കഴിവുകേടിന്റെ അസ്സല്‍ മുഖം മൂടി...
ഈ ആസ്വാദകന്‍ ഇങ്ങനെ കുറിച്ചത് ആര്‍ക്കെങ്കിലും വൈഷമ്മ്യം തോന്നിയെങ്കില്‍ ക്ഷമിയ്ക്കുക

ശിവ || Shiva said...

ഞാന്‍ ഒരു കവിയോ ഒന്നും അല്ല വെറും ഒരു ആസ്വാദകന്‍. നല്ല കവിതകളെ സ്നേഹിയ്ക്കുന്ന ഒരു ആസ്വാദകന്‍ മാത്രം.

Sanal Kumar Sasidharan said...

രാജേഷ്,
പല്ലിനു പല്ല് കൊല്ലിനു കൊല്ല് എന്നതായിരുന്നിരിക്കും എന്തായാലും ഒരായിരം വർഷം അതുമല്ലെങ്കിൽ അൻപതിനായിരം വർഷം മുൻപ് എന്റെ (നിങ്ങളുടെയും) പൂർവ സൂരികൾ അനുശാസിച്ച ജീവിതം.. സതിയും, അഗ്നിശുദ്ധിയും ഒക്കെ എന്റെയും പൂർവസൂരികളുടെ അംഗീകൃത ജീവിതനിയമങ്ങൾ തന്നല്ലോ ജാതീ‍യതയും വർഗീയതയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒക്കെ ഏകസ്വരത്തിൽ നമ്മുടെ പൂർവസൂരികൾ കൊണ്ടാടിയിരുന്നവ തന്നെ... ആ കാലഘട്ടത്തിൽ അത്തരം ചിന്തകൾക്കുള്ളിൽ നിന്നു തന്നെയായിരിക്കുമല്ലോ കവിതയും..നമുക്ക് പൂർവസൂരികളെ നമിച്ചുകൊണ്ട് കവിതതുടങ്ങാം..അവരുടെ പ്രമാണങ്ങളെ മാനിച്ചുകൊണ്ട് ജീവിതം നയിക്കാം..പിന്നോട്ട് പിന്നോട്ടു നോക്കാം പിന്നോട്ടെന്നു വച്ചാൽ ഏറ്റവും പിന്നിലെ പൂർവികനെയും കണ്ടെത്തുന്നത്ര പിന്നോട്ട്..പുള്ളിക്കാരന്റെ കാവ്യ നീതികൂടി അറിയാതെ കവിത എഴുതുന്ന ഒരാളും ഒന്നുമാകില്ല എന്നുകൂടി തിരുത്തി എഴുതാം..

(ചരിത്രം എത്ര ചെറുതാണ് എന്നു മനസിലാക്കുന്നത് ഇപ്പോഴാണ്.മനുഷ്യവർഗത്തിന്റെ സാംസ്കാരികചരിത്രത്തിന് അയ്യായിരം കോടി വർഷങ്ങൾ പഴക്കമുണ്ടായിരുന്നെങ്കിൽ..ആദ്യത്തെ കവിത മുതൽ എല്ലാം രേഖപ്പെടുത്തപ്പെട്ടിരുന്നെങ്കിൽ രാജേഷ് പറയുന്നതരത്തിൽ ഒരു കവിയും ഒരു മനുഷ്യായുസിൽ ഉണ്ടാവുകയില്ല.. നൂറുവർഷങ്ങൾ (അത്രയും ആയുസ് ഒരുമനുഷ്യനു് ഉണ്ടെന്ന് സങ്കൽ‌പ്പിച്ചാൽ) എന്തായാലും തികയില്ലല്ലോ അത്രയും ചരിത്രം പഠിക്കാൻ, പാരമ്പര്യം മനസിലാക്കാൻ, പൂർവസൂരികളെ സ്മരിക്കാനും അറിയാനും...എല്ലാവരും കുത്തിയിരുന്നു പഠിക്കുക മാത്രമേ ഉള്ളു..)

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളെപ്പോലെ ബ്ലോഗിലും വിശേഷണങ്ങളുടെയും കുമ്പസാരങ്ങളുടെയും ബഹളം നടക്കുന്നു. ഇതിനിടയില്‍ നല്ല കവിത വായിക്കാതെ പോകരുത്‌. ബാലചന്ദ്രന്‌ അദ്ദേഹത്തിന്റെ ഇടമുണ്ട്‌. ആചാര്യനാക്കിയില്ലെങ്കിലും അദ്ദേഹത്തെ കവിയായി അംഗീകരിക്കുക. ബാലന്‍ ഒരിടത്തും ആചാര്യനാണെന്ന്‌ പറഞ്ഞതായി അറിവില്ല. പിന്നെ അന്‍വര്‍ അലിക്ക്‌ അദ്ദേഹത്തിന്റെ കവിതകളിലൂടെ രൂപപ്പെടുത്തിയ ഇടവും ഉണ്ട്‌. ഇവരുടെ കവിതകള്‍ വായിക്കാം. കാവ്യവിവാദങ്ങളിലും വായനയിലും പങ്കുചേരുന്ന കൂട്ടുകാര്‍ക്ക്‌ നന്ദി.

റൊമാന്‍സ് കുമാരന്‍ said...

ഇതിലെവിടെ പാട്ട്. കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ

അശോക് കർത്താ said...

വളരെ നന്നായി സംഭാഷണം. താങ്കളുടെ ‘പദ്യഭംഗി’യെ രാമായണം /ഹരിനാമ കീർത്തനം പോലുള്ള അമ്പലക്കവിതകൾ സ്വാധീനിച്ചിട്ടില്ലെന്നറിയുമ്പോൾ ഒരു രോമാഞ്ചം! നല്ല കവിത എഴുതാൻ ഇതൊന്നും വായിക്കേണ്ട കാര്യമില്ല. എഴുത്തച്ഛൻ രാമായണവും ഹരിനാമകീർത്തനവും വായിച്ചിട്ടാണോ കവിത എഴുതിയത്?

Unknown said...

സനാതന്‍...
താങ്കള്‍ പൂര്‍വസൂരികള്‍ എന്ന വാക്കില്‍ മാത്രമാണ് കറങ്ങിയത്... ശിലായുഗം മുതല്‍ ഉള്ള ആളുകളെ കുറിച്ചുള്ള ലിഖിതമായ രേഖകള്‍ ഉണ്ടെങ്കില്‍ അതും വായിക്കാം..നല്ലതേ വരൂ... ഒരു പുരുഷായുസ്സു തികയാത്ത കാര്യങ്ങള്‍ വായിക്കാതെ തന്നെ നമ്മുടെ പഴയ കവികള്‍ നല്ല കവിതകള്‍ എഴുതിയില്ലേ..?അതിനെക്കാള്‍ അറിവ് ഞൊടിയിടയില്‍ നേടാന്‍ സൗകര്യം ഉള്ളവര്‍ എന്തെ ഇന്ന് നല്ല കവിതകള്‍ എഴുതുന്നില്ല. ഗദ്യം, പദ്യം ഇതില്‍ ഇതാണ് ഇപ്പോള്‍ ഉള്ളത്.?? പദ്യ ശാഖയുടെ വേരറുത്തില്ലേ....കവിത പദ്യത്തില്‍ എഴുതിയാലേ ഹൃദ്യമാകൂ എന്നാ സത്യം എല്ലാരും മനപൂര്‍വ്വം കണ്ടില്ലെന്നു നടിയ്ക്കുന്നു .പദ്യം ഒരു ടാലെന്റ്റ്‌ ആണ്..അതില്ലാത്തതുകൊണ്ടയിരിയ്ക്കാം .. നമ്മുടെ ചെറുപ്പ കാലത്ത് ചൊല്ലിപ്പടിച്ച ശീലുകളെ ഓര്‍ക്കാന്‍ ശിലായുഗം പിന്നില്‍ പോകേണ്ട... ഇന്നലെകളെ കുറിച്ച് ചിന്തിയ്ക്കാത്തവരാണ് ഇനി അയ്യായിരം കോടി വര്‍ഷക്കണക്കുകള്‍ ചികയുന്നത്...
സാധാരണക്കാരന്റെ ഉള്ളിലെ കവിത താള നിബദ്ധം തന്നെയാണ് .അത് കേള്‍ക്കാനാണ്‌ എല്ലാര്ക്കും ഇഷ്ടം .വൃത്തം വേണം എന്ന് ഇന്ന് ആരും പറയുന്നില്ല ..ഞാന്‍ മുകളില്‍ പറഞ്ഞ പോലെ പദ്യം എഴുതാത്തവര്‍ക്ക് വൃത്ത ലക്ഷണം പഠിച്ചിട്ടു എന്ത് പ്രയോജനം.
നമുക്ക് എല്ലാം ചുളുവില്‍ സംഘടിപ്പിയ്ക്കണം .നമ്മള്‍ എഴുത്തച്ചനെ വായിക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞല്ലോ ...അത് പോര..മലയാളം പഠിയ്ക്കുകയും വേണ്ട...സംസാരിക്കാന്‍ അറിയാമായിരിയ്ക്കുമല്ലോ ആരെയെങ്കിലും കൊണ്ട് എഴുതിയ്ക്കാം.
ചുള്ളിക്കാടിനു ശേഷം എന്തെ ആര്‍ജ്ജവം ഉള്ള നല്ല കവികള്‍ കടന്നു വരുന്നില്ല. വന്നു എന്ന് പറയുന്നവര്‍ ബൂലോകത്തു ഒതുങ്ങുന്നു ..അവിടെയാണ് കവിതയുടെ മൂല്യച്യുതി മറ നീക്കി പുറത്തു വരുന്നത്...
- രാജേഷ്‌ ശിവ -

★ Shine said...

രാജേഷിനും, റാം മോഹനും അഭിനന്ദനങ്ങൾ..

മറ്റുള്ള അഭിപ്രായങ്ങൾ പറഞ്ഞവരോട്‌ - ഇന്നലകൾ ചിലപ്പോൾ അപമാനങ്ങളും, അടിച്ചമർത്തലുകളുമാവും തന്നിട്ടുണ്ടാവുക. നമ്മുടെ ഇന്നുകളിൽ നിന്നു കൊണ്ട്‌, ഇന്നലകളിലേക്കു നോക്കാതിരിക്കുന്നതാണ്‌ നല്ലത്‌; കാരണം ഇന്നലെ താങ്കളുണ്ടായിരുന്നെങ്കിൽ ഇന്നു ചിന്തിക്കുന്നതു പോലെയാവില്ലായിരുന്നു താങ്കളുടെ ചിന്തയും, വാക്കുകളും.

ഇന്നലകളിൽ നിഷേധിക്കപ്പെട്ട സ്വാതന്തൃയത്തിന്‌, ഇന്നു തിരിഞ്ഞു നിന്നു ഗർജ്ജിക്കാതെ, നാളയിലേക്കു പോവൂ. അല്ലെങ്കിൽ, നാളെയും നിങ്ങളുടെ പേരുകൾ, നിങ്ങളുടെ കവിതകൾ ചരിത്രത്തിൽ ഉണ്ടായെന്നു വരില്ല. അല്ലെങ്കിൽ തന്നെ ഇന്നിന്റെ പ്രശ്നങ്ങൾക്കു നമ്മളെന്തിനാണ്‌ ഇന്നലകളിലേക്കു നോക്കുന്നത്‌?

എന്തായാലും,

കവിത എഴുതുന്നവന്റെ ആത്മവചനമാണ്‌. അമ്പലത്തിനു ചുറ്റും വളർന്നവൻ ചിന്തിക്കുന്നതുപോലെയാവില്ല, തെരുവിൽ വളർന്നവൻ ചിന്തിക്കുന്നതും എഴുതുന്നതും. രണ്ടുപേരുടെയും കവിത വായിക്കാൻ ആളു കാണും- എഴുതിയവന്റെ ആത്മവചനങ്ങൾ സ്വന്തം ആത്മാവിൽ ഏറ്റെടുക്കാൻ കഴിയും വിധം, നല്ല ഭാഷയിലും, ഭാവത്തിലും എഴുതിയാൽ.

ബാലചന്ദ്രൻ മാഷ്‌ പറഞ്ഞതുപോലെ, അറിഞ്ഞു വരുമ്പോൾ ഒന്നുമറിയില്ല എന്ന തോന്നലിൽ എത്തുന്നതാണു എല്ലാ സ്രഷ്ടികർത്താക്കളുടെയും അനിവാര്യമായ കൂടണയൽ. നിഷേധവും, നൈരാശ്യവും, പ്രതിരോധവും മാത്രം ഇന്നത്തെ കവിതകളിൽ കൂടി വരുന്നതിന്റെ കാരണമെന്ത്‌?

ഒരു 30 വർഷം കഴിയുമ്പോൾ ഇന്നിന്റെ കവിതകൾ എങ്ങനെ വായിക്കപ്പെടും?

എനിക്കു പാടാൻ ഒരു കവിത തരൂ-
എന്റെ സിരകളിൽ രക്തയോട്ടം കൂട്ടുന്ന,
അല്ലെങ്കിൽ എന്റെ കണ്ണുകൾ നിറക്കുന്ന,
അതുമല്ലെങ്കിൽ, എന്റെ വേദനകൾ, സ്വപ്നങ്ങൾ ഒക്കെ
ഉറക്കെപ്പാടുകയെങ്കിലും ചെയ്യൂന്ന ഒരു കവിത.

നമ്മൾ ഏറെ പഠിക്കാനുണ്ട്‌.

സജീവ് കടവനാട് said...

വിത്സണ്‍, അന്‍‌വര്‍ അലിമാഷ് നന്ദി.

രാജേഷിന്റെ വാദങ്ങളെ “'നിര്‍ഭാഗ്യ വശാല്‍ ' ഭാരതത്തിന്റെ സംസ്കൃതി ഹൈന്ദവം ആയിപ്പോയി.” തുടങ്ങിയ അയാളുടെ തന്നെ വാക്കുകളുടെ അടിസ്ഥാനത്തില്‍ തള്ളിക്കളയേണ്ടതാണ്. എന്നാലും പൊതുവായിബ്ലോഗില്‍ നടക്കുന്ന കോലാഹലങ്ങളുടെ നിഴല്‍പറ്റി ചിലതു പറയേണ്ടതുണ്ടെന്നു തോന്നുന്നു. കാരണം മലയാളത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു ശേഷം കവികളില്ല എന്ന വാദക്കാ‍രുടെ പ്രതിനിധിയായിട്ടാണല്ലോ അയാള്‍ ഇങ്ങനെ പറയുന്നത് “ചുള്ളിക്കാടിനു ശേഷം എന്തെ ആര്‍ജ്ജവം ഉള്ള നല്ല കവികള്‍ കടന്നു വരുന്നില്ല. വന്നു എന്ന് പറയുന്നവര്‍ ബൂലോകത്തു ഒതുങ്ങുന്നു ..അവിടെയാണ് കവിതയുടെ മൂല്യച്യുതി മറ നീക്കി പുറത്തു വരുന്നത്...”

ബൂലോകത്തു ഒതുങ്ങുന്നു എന്നതുകൊണ്ട് അയാള്‍ എന്തു വിഡ്ഢിത്തമാണ് ഉദ്ദേശിച്ചതെന്നു പിടികിട്ടിയില്ല. അതുകൊണ്ട്മാത്രം നല്ല കവികള്‍ മൂല്യച്യുതിയുള്ളവരായി തീരുന്നുവെങ്കില്‍ അതാണ് പുതിയ കാലത്തിന്റെ മൂല്യമെന്ന് രാജേഷ് മനസിലാക്കാത്തതുകൊണ്ടുണ്ടായ ഒരു പ്രശ്നമായിരിക്കണം.

ഗദ്യം ധര്‍മ്മരാ‍ജയില്‍ നിന്നും ഒരുപാടു മാറിയെന്നു പറയുന്നവര്‍ പോലും കവിതയുടെ മാറ്റത്തില്‍ അസ്വസ്ഥരാകുന്നതെന്തേയാവോ? നിങ്ങള്‍ക്കു പഴയ രീതിയിലുള്ള കവിതകളാണു വേണ്ടതെങ്കില്‍ ഇവിടെ ഇഷ്ടം പോലെ പഴയ കവിതകള്‍ ഉണ്ടല്ലോ. പഴയ എഴുത്തുകാരുടെ കവിതകളൊക്കെ ചവറ്റുകൊട്ടയില്‍ മൂടീട്ടു വേണം പുതിയ കവിതയുടെ നിലനില്‍പ്പെന്ന് ആരും വാദിക്കുന്നുമില്ല. പഴയ രീതിയിലുള്ള കവിത എന്തിനാണ്. ഒറിജിനല്‍ പഴയ കവിതകള്‍ തന്നെ നിലനില്‍ക്കുമ്പോള്‍? അവയുടെ ആസ്വാദകര്‍ക്ക് ജീവിതകാലം മുഴുവന്‍ വായിച്ചു തീര്‍ക്കുവാനുള്ളത് ഇവിടുണ്ടല്ലോ. അപ്പോള്‍ പുതിയ കവിതകള്‍ പഴയ രീതിയില്‍ തന്നെ വേണമെന്നു വാദിക്കുന്നതെന്തിനാണ്. പഴയ കവിതകള്‍ ബോറടിച്ചു തുടങ്ങിയതുകൊണ്ടാണെങ്കില്‍ പഴയ രീതിയും ബോറടിച്ചു തുടങ്ങിയ ഒരു തലമുറയുടെ പിറകിലാണു നിങ്ങള്‍ നില്‍ക്കുന്നതെന്നു തന്നെയാണ് അര്‍ത്ഥം.

നിലനില്‍ക്കുന്ന രീതിയിലേക്ക്, സമ്പ്രദായങ്ങളിലേക്ക്, വ്യവസ്ഥിതിയിലേക്ക് ഉണ്ടാകുന്ന ഒരു കൂട്ടിച്ചേര്‍ക്കലാണു സൃഷ്ടി. ഓരോ സൃഷ്ടിയും ഓരോവിപ്ലവ പ്രവര്‍ത്തനമാണ്. മാമൂലുകളെ മുറുക്കിപ്പിടിക്കുന്ന യാഥാസ്ഥിതികത്വം തന്നെയാണ് ഒരോ വിപ്ലവപ്രസ്ഥാനത്തിന്റേയും മുന്നിലുള്ള പ്രധാന തടസം. എന്നാല്‍ അതൊരു തടസമല്ല താനും. മികച്ച വെല്ലുവിളികള്‍ ഉണ്ടാകുമ്പോളാണല്ലോ മികച്ച പ്രകടനങ്ങളും ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഈ വാദഗതികളെ മറികടക്കുക എന്ന പ്രതിബദ്ധത പുതിയ എഴുത്തുകാര്‍ സ്വീകരിക്കുകയും എഴുത്തിലെ പുതിയ രീതി അതിന്റെ വളര്‍ച്ചയുടെ പൂര്‍ണ്ണാ‍വസ്ഥയിലെത്തിച്ചേരുകയും അതേസമയം പുതിയതിനും പുതിയതായ ഒരു പുതു രീതി ഉരുവം കൊണ്ട് വീണ്ടു വാഗ്വാദങ്ങളും ചര്‍ച്ചകളുമായി കവിത വളര്‍ന്നു പന്തലിക്കുമെന്ന് തന്നെ കരുതിക്കൊണ്ട്...

സജി.

(എഴുത്തച്ഛന്‍, മലയാളം, കവിത... കവിതയുടെ ഭാഷ കവിതയല്ലേ...?)

Unknown said...

അതെ സുഹൃത്തേ തള്ളിക്കളയൂ...എന്റെ വാദങ്ങള്‍ വേദവാക്യമായി കാണും എന്ന് ചിന്തിയ്ക്കാനുള്ള ശുഭാപ്തി വിശ്വാസമെന്നും എനിയ്ക്കില്ല..ചങ്ങാതീ... ഇതില്‍ കേട്ടത് തള്ളി കളഞ്ഞത് കൊണ്ടാണല്ലോ ഞാനും ഈ കണ്ട പോസ്റ്റുകള്‍ ഒക്കെ ചെയ്തത്...അപ്പോള്‍ താങ്കള്‍ക്കും എന്റെ വാദങ്ങളെ തീര്‍ച്ചയായും തള്ളാം ...പിന്നെ ബ്ലോഗിലെ ചെളി വാരലുകളില്‍ ഞാന്‍ വരില്ല .എന്റെ ശുദ്ധമനസ് കൊണ്ട് പറഞ്ഞതാണ്‌... ഞാന്‍ പറയുന്നതിനോട് അനുകൂലമായവരും പ്രതികൂലമായവരും കാണും. പഴയത് എങ്ങനെ ബോറടിയ്ക്കും സുഹൃത്തേ ..പാട്ടു പഴയത് കൊള്ളാം,,സിനിമ പഴയത് കൊള്ളാം. ഇനി ഗദ്യ പാട്ടും വരുമോ എന്ന് പേടിയുണ്ട്. പഴയ കവിതകള്‍ ബോറടിച്ചത് കൊണ്ടെന്നു പറഞ്ഞല്ലോ...അല്ല സുഹൃത്തേ അതല്ല ... ഒരുപാട് മുന്നില്‍ വന്നിട്ട് പുതിയതും തപ്പി നോക്കി ബോറടിച്ചതാണ്. അപ്പോള്‍ പഴയതിന്റെ മാധുര്യം മനസിലായി.
പിന്നെ പഴയ കവിത പുതിയ കവിത എന്ന് ഇല്ല ..കവിത ഒന്നേ ഉള്ളൂ.. കവിതയായി എഴുതിയാല്‍ കവിതയും അല്ലാതെ തോന്നിയപോലെ വരിമുരിച്ചു കാവ്യാ ഭാഷയില്ലാതെ എഴുതിയാല്‍ 'ചിന്തകള്‍ 'മാത്രം .ഞാന്‍ ആരെയും തിരുത്താന്‍ നടക്കുന്നില്ല .അതിനു കഴിയില്ല .ഞാന്‍ കവിയുടെ വാദങ്ങളെ ആണ് ചോദ്യം ചെയ്തത്...പഴയതിനെ കുഴിച്ചു മൂടണം എന്നാ വാദത്തെ... കടലിനെ മണ്ണിട്ട്‌ നികത്താനാകുമോ..

///ബൂലോകത്തു ഒതുങ്ങുന്നു എന്നതുകൊണ്ട് അയാള്‍ എന്തു വിഡ്ഢിത്തമാണ് ഉദ്ദേശിച്ചതെന്നു പിടികിട്ടിയില്ല. അതുകൊണ്ട്മാത്രം നല്ല കവികള്‍ മൂല്യച്യുതിയുള്ളവരായി തീരുന്നുവെങ്കില്‍ അതാണ് പുതിയ കാലത്തിന്റെ മൂല്യമെന്ന് രാജേഷ് മനസിലാക്കാത്തതുകൊണ്ടുണ്ടായ ഒരു പ്രശ്നമായിരിക്കണം.///

കാലത്തിനു മൂല്യം ഇല്ല ചങ്ങാതീ...ഈ കാലം തന്നെ കലികാലം ...എല്ലാത്തിലും....

//നിങ്ങള്‍ക്കു പഴയ രീതിയിലുള്ള കവിതകളാണു വേണ്ടതെങ്കില്‍ ഇവിടെ ഇഷ്ടം പോലെ പഴയ കവിതകള്‍ ഉണ്ടല്ലോ. പഴയ എഴുത്തുകാരുടെ കവിതകളൊക്കെ ചവറ്റുകൊട്ടയില്‍ മൂടീട്ടു വേണം പുതിയ കവിതയുടെ നിലനില്‍പ്പെന്ന് ആരും വാദിക്കുന്നുമില്ല. പഴയ രീതിയിലുള്ള കവിത എന്തിനാണ്. ഒറിജിനല്‍ പഴയ കവിതകള്‍ തന്നെ നിലനില്‍ക്കുമ്പോള്‍?////

നല്ലത് പിന്തുടരുന്നത് കൊണ്ട് മോശം ഇല്ല....ഞാന്‍ പറയുന്നില്ലല്ലോ നിങ്ങള്‍ എല്ലാരും പഴയതെ എഴുതാവൂ എന്ന്..ഇടയ്ക്ക് പഴയതും കൂടി എഴുതണം എന്നെ പറഞ്ഞുള്ളൂ... ഇന്നിന്റെ കവിതകള്‍ ആര്‍ക്കും ഒരു കൈ നോക്കാം .പഴയത് അങ്ങനെ പെട്ടന്ന് നടക്കില്ല...അല്ലെ ? ഒരാള്‍ എത്ര ഉയര്‍ന്നാലും ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നത് നല്ലതായിരിയ്ക്കും.

സജീവ് കടവനാട് said...

ഹഹഹ! ഈ രാജേഷിന്റ്യൊരു കാര്യം. പോത്തിന്റെ മുന്നിലാ വേദമോതാന്‍ വന്നത്. വിശന്നാല്‍ എന്ത് വേദപുസ്തകം. വെട്ടിവിഴുങ്ങിക്കളയും. അപ്പോഴും അതിനെ സ്തുതിച്ചുകൊണ്ടിരിക്കുന്നവനേക്കാള്‍ പോത്തുതന്നെ മെച്ചം. അപ്പൊ പിന്നെ എന്ത് ശുഭാപ്തി, എന്ത് അശുഭാപ്തി?

ഇതില്‍ കേട്ടത് തള്ളി കളഞ്ഞത് കൊണ്ടാണല്ലോ ഞാനും ഈ കണ്ട പോസ്റ്റുകള്‍ ഒക്കെ ചെയ്തത്...

രാജേഷും വല്ല്യ പുലിയായിരുന്നല്ലേ...

ഇക്കണ്ട കവിതകള്‍ എന്നു പറഞ്ഞപ്പോള്‍ ഞാനൊന്നു ഗൂഗിളി. ആ രാജേഷ് തന്നെയാകും ഈ രാജേഷ് എന്നു കരുതി ഒന്നു കോട്ടുന്നു.

രാവിന്നാഴത്തിലന്ധകാര കരാളഹസ്തങ്ങള്‍ നീളവേ -
യീദുരൂഹമാമന്തരീക്ഷത്തിലെന്റെ പ്രജ്ഞയുമറ്റുപോയ്‌
രാവിന്‍ ക്രീഡയില്‍ ഗന്ധം തേടി വേട്ടനായ്ക്കളിറങ്ങുന്നു
നിഷ്കളങ്കയാമെന്നെക്കൂട്ടുവാനന്ധകാരത്തിലന്തകന്‍


രാത്രിയെക്കുറിച്ച് താങ്കളെഴുതിയതാണ്. ഗംഭീകരം!

പക്ഷേ

ചില്ലതകര്‍ത്തു
പതിച്ച കല്ലിന്റെ ഡി.എന്‍.എ
മാറി മാറി പരിശോധിച്ച്
നാഗ്പൂരില്‍ പിതൃത്വം
ആരോപിയ്ക്കുന്നവരുടെ ഭൂപടത്തില്‍
മാറാടും നന്ദിഗ്രാമും തന്ത്രപൂര്‍വ്വം
മായ്ചിരിയ്ക്കുന്നു …..


ഇതും താങ്കളുടേതു തന്നെ.

ഒരു പഴഞ്ചന്‍ സാധനം പറയേണ്ടിടത്ത് താങ്കള്‍ ഉപയോഗിച്ച ഭാഷയും പുതിയ കാലത്തെ പ്രശ്നം പറയാന്‍ താങ്കളുപയോഗിച്ച ഭാഷയും ഒന്നു താരതമ്യം ചെയ്താട്ടെ.

അതു തന്നെയാണുസാര്‍ പുതിയ എഴുത്തുകാരുടേയും പ്രശ്നം. പുതിയ കാലത്തിന്റെ എഴുത്താകുമ്പോള്‍ ഭാഷമാറും, രീതി മാറും.

രാജേഷ് കലികാലത്തിലൊക്കെ വിശ്വസാവേശഭൂതാവിഷ്ടനായവനായതിനാല്‍ ഇതിലൊന്നും വലിയ കാര്യമില്ലെന്റെ രാജേഷേ... കലികാലമെന്നു കരുതി കണ്ണടച്ചേക്കൂ.

Unknown said...

ഹ..ഹ..ചങ്ങാതിയുടെ ഒരു കാര്യം...രണ്ടു രാജേഷും ഒന്ന് തന്നെ .എന്റെ രാജേഷ്‌ശിവ എന്ന പോസ്റ്റിങ്ങ്‌ ഗൂഗിള്‍ അകൌണ്ടില്‍ നിന്നും ചെയ്തത് കൊണ്ടാണ്....പലപ്പോഴും ഓര്‍ക്കുട്ട് നോക്കുന്നതിനാല്‍ അത് യാഹൂ ആണ്..അതാണ്‌ രാജേഷ്‌ എന്നും രാജേഷ്‌ശിവയെന്നും കാണിയ്ക്കുന്നത്...താങ്കള്‍ ഉദ്ദേശിച്ചപോലെ ഒരാള്‍ തന്നെ...
താങ്കള്‍ എന്റെ രണ്ടു രീതിയിലും ഉള്ള വരികള്‍ താരതമ്യം ചെയ്തല്ലോ ..കൊള്ളാം.. നന്ദി...ഞാനും അതെ പറയുന്നുള്ളൂ ... വിഷയങ്ങള്‍ക്കനുസരിച്ചു ഇടയ്ക്കിടയ്ക്ക് ശൈലി മാറിമാറി ഉപയോഗിയ്ക്കണം എന്ന്. അല്ലാതെ ഇന്നിന്റെ രീതിയോട് പുച്ഛം എന്നല്ല പറഞ്ഞത്... എല്ലാതരം ശൈലിയും ഒരു കവി സ്വായത്തമാക്കുന്നത് നല്ലതല്ലേ...ഞാന്‍ ആ കാര്യമാണ് എവിടെയും പറയുന്നത്..അല്ലാതെ ഇന്നിന്റെ രീതി തള്ളണം എന്ന് പറയില്ല. .....കാരണം
കലികാലത്തിലെ വിഷയങ്ങള്‍ക്ക്‌ ലാളിത്യം കാണില്ല. അങ്ങനെയുള്ളവ ഇന്നിന്റെ രീതിയ്ക്ക് തന്നെ എഴുതണം. എന്നാല്‍ സൌന്ദര്യം,സ്നേഹം ,പ്രേമം, ഭക്തി ...ഇങ്ങനെയും വിശാലമായ വിഷയങ്ങള്‍ ഉണ്ട്...അതൊക്കെ പഴയ രീതിയാണ് ഉചിതം .
നമ്മള്‍ എല്ലാരും വളരണം ....അതാണ് ആഗ്രഹം .....ആശംസകള്‍.....

Unknown said...

///ഞാനും ഈ കണ്ട പോസ്റ്റുകള്‍ ഒക്കെ////

ഇതാണോ ..അയ്യോ ഇത് ഞാന്‍ കവിതകളെ കുറിച്ചല്ല പറഞ്ഞത്...ഞാന്‍ ഈ സംവാദത്തില്‍ ഇട്ട കമന്റുകള്‍ എന്നാണ് ഉദ്ദേശിച്ചത്...

നസീര്‍ കടിക്കാട്‌ said...

അന്‍‌വറിനും ബാലചന്ദ്രന്‍ ചുള്ളിക്കാടിനുമിടയിലൂടെയോ
ബാലനും അന്‍‌വര്‍‌ അലിക്കുമിടയിലൂടെയോ
ഒരു ബോം‌ബ് ക്ര്‌ത്യമായിത്തന്നെ കടന്നുപോയിട്ടുണ്ട്.
പൊട്ടിയിട്ടുണ്ട്.

രേഖപ്പെടുത്താതെ പോയ മരണങ്ങളുടെ എണ്ണമെടുക്കാന്‍
ഇനിയൊരു 11 കൊല്ലം കൂടി കാത്തിരിക്കേണ്ടി വരുമോ?
അപ്പോഴേക്കും 18 നെ എത്ര ഗുണിക്കേണ്ടിവരും?
പിന്നെയതിനെ എത്ര ഹരിക്കേണ്ടിവരും?

എന്റെ വീടിന് തൊട്ടടുത്ത് ഒരമ്പലമുണ്ട്.

Anonymous said...

നസീറേ തന്റെ ഇമ്മാതിരി അര്‍ത്ഥമില്ലാത്ത
വാചകകസര്‍ത്ത് സംക്രമണത്തില്‍ പോരെ?
ഇപ്പ താനെന്താ പറഞ്ഞെ?
തന്റെ വീടിനടുത്ത് അമ്പലമുണ്ടെന്നോ
അതു കൊണ്ടു തനിക്ക് സംസ്ക്കാരമുണ്ടെന്നോ
കവിതയുണ്ടെന്നോ..
11 നെ 18 കൊണ്ടു ഗുണി ക്കണമെന്നോ,
ഒരു 25 കൊണ്ടു ഗുണിച്ചാ ലെന്താ?
ബാലനും അന്‍വരും ബാലചന്ദ്രന്‍ ചുള്ളിക്കാടും
അന്‍വര്‍ അലിയും..ഇങ്ങനെയൊക്കെ തിരിച്ചും മറിച്ചും
പറഞ്ഞാ തന്റെ കവിത ആകും ..
ഈ ചര്‍ച്ചയ്ക്കിടയില്‍
ഈ സര്‍ക്കസ് എന്തിനാണെടോ, താന്‍ നടിച്ചാലോന്നും
പുത്തിജീവി അവൂല്ല അതിനിത്തിരി കൂടി പുത്തി വേണം.
ഈ ഒ.ടോ യ്ക്ക് എല്ലാവരോടും ക്ഷമ. ക്ഷമ കെട്ടിട്ടാണ്

Anonymous said...

തൊട്ടു മുൻപു എഴുതിയിരിക്കുന്ന പ്രീയപ്പെട്ട anony... മറ്റൊരു anony യുടെ വക നിനക്കൊരു പത്ത്‌ claps!

രാജേഷ്‌, കിനാവ്‌, നിങ്ങളുടെ സംവാദം , "സം"വാദം ആയിത്തന്നെ തുടരൂ. മറ്റു ചില Blog കളിൽ കാണുന്നതു പോലെ തെറിവിളികളിലേക്കു തരം താഴാതിരിക്കുന്നതിൽ വളരെ സന്തോഷമുണ്ട്‌.

കുട്ടേട്ടാ, താങ്കളുടെ comment ഇഷ്ടപ്പെട്ടു. അതുപോലെ ചുള്ളിക്കാടിന്റെ വിനയവും.

പിന്നെ, അഭിപ്രായ പ്രകടനങ്ങൾക്കു ധൈര്യം നൽകാൻ സംഘം ചേരലുകൾ വേണ്ടി വന്നു, എന്നു സമ്മതിക്കാൻ കാണിച്ച സത്യസന്ധതക്കു അൻവറിനൊരു പൊന്തൂവൽ!

എന്തായാലും, നല്ലൊരു സംവാദത്തിനു തുടക്കമിട്ട അൻവറിനും, വിൽസണും അഭിനന്ദങ്ങൾ!

Pramod.KM said...

കാവ്യ പാ‍രമ്പര്യത്തെ അറിയുകയെന്നത് കവിതയെഴുതാനുള്ള അര്‍ഹതകളിലൊന്നായി ഒട്ടും കരുതുന്നില്ല. പക്ഷെ കാവ്യമേഖല എവിടെയെത്തിനില്‍ക്കുന്നെന്നും നമ്മള്‍ എന്താണ് നമ്മുടേതായി ഇതിലേക്ക് സംഭാവന ചെയ്യേണ്ടതെന്നും ചെയ്തുകൊണ്ടിരിക്കുന്നതെന്നുമുള്ള കാര്യങ്ങളുടെ വിശകലത്തിന്, നമ്മള്‍ക്ക് മുന്നേ എന്തൊക്കെ ആരൊക്കെ ചെയ്തു എന്ന് ലിറ്ററേച്ചര്‍ സര്‍വേ നടത്തുന്നത് സഹായകരമായിരിക്കുമെന്നേ അഭിപ്രായമുള്ളൂ.

Rammohan Paliyath said...

ജോസഫ് പറഞ്ഞതുമായോ അര്‍ത്ഥത്തിലും വ്യക്തതയിലും അവിടെത്തന്നെയുണ്ട് എന്നു സൂചിപ്പിക്കാൻ അൻ വർ ശ്രമിച്ചതുമായോ വൈലോപ്പിള്ളി യഥാർത്ഥത്തിൽ എഴുതിയതിന് ബന്ധമൊന്നുമില്ല.

അല്ലെങ്കിൽ അൻ വർ വിശദീകരിച്ചതുപോലെ വൈലോപ്പിള്ളി എഴുതിയതിന്റെയും പശ്ചാത്തലം നോക്കാം. ആദ്യം താൻ വ്യവസ്ഥാപിത അർത്ഥത്തിൽ ഒരു മാർക്സിസ്റ്റല്ലെന്ന് പറയുന്നു. പിന്നെ ഇടപ്പള്ളിയിലെ ക്ഷേത്രങ്ങൾ, ക്ഷേത്രകലകൾ... അങ്ങനെ ഒരു പശ്ചാത്തലം കലൂരിൽ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. അഞ്ജനാശ്രീധരാ തുടങ്ങിയ ഹൈന്ദവ നാമസങ്കീർത്തനങ്ങളിലൂടെ വൃത്തങ്ങളുമായി പരിചയമായതു പറയുന്നു. തുടർന്നാണ് അമ്പലങ്ങളെപ്പറ്റി പറയുന്നത്. അതിൽ എവിടെയും മാത്രം ഇല്ല. പച്ചയായി ജോസഫ് പറയാൻ ശ്രമിച്ചതും ഇല്ല. വൈലോപ്പിള്ളിയുടെ കവിതയെ അമ്പലത്തിൽ നിന്ന് വരുന്നവളായോ പോകുന്നവളായോ വായിച്ചു കാണിക്കുകയാണ് കൂടുതൽ ശാസ്ത്രീയം.

“എന്റെ അബദ്ധ ഓര്‍മ്മ ചൂണ്ടിക്കാട്ടിയതിന് നന്ദി റാം മോഹന്‍” എന്ന അവസാന വാചകത്തിലെ ഹാസം ഇപ്പോൾ ഇതേപേജിൽ നിന്ന് ചുള്ളിയിൽ നിന്ന് പഠിച്ചതുപോലെ.

മനോജ് കുറൂര്‍ said...

ഇത്തിരി വെള്ളംകുടിച്ചിട്ട് എന്തെങ്കിലും എഴുതാമെന്നു വിചാരിച്ച് അടുത്ത മുറിയില്‍ ചെന്നപ്പോള്‍ AXN ചാനലില്‍ Breaking the Magicians Code എന്ന പരിപാടി! മാന്ത്രികര്‍‌ ആ പരിപാടിക്കെതിരേ പ്രതികരിച്ചതും ഓര്‍ത്തു. മാന്ത്രികകവികളുടെ കോഡുകള്‍ ബ്രേക്ക് ചെയ്താലും മറ്റു മാന്ത്രികര്‍ക്കു നോവും. ല്ലേ? വിഗ്രഹവത്ക്കരിക്കപ്പെട്ട കവികള്‍ എപ്പോഴും പ്രബലമായ മഹാപാരമ്പര്യ(great tradition)ത്തിന്റെ കൂടെയാണല്ലൊ. ബുദ്ധിയുള്ള കവികള്‍ ഈ മഹാപാരമ്പര്യത്തിനു ബദലായി ചില നിമ്നപാരമ്പര്യങ്ങളെ(little traditions) സ്വാംശീകരിച്ചതല്ലേ കാവ്യചരിത്രത്തില്‍ ഉടനീളം കാണുന്നത്? അത്തരത്തിലുള്ള ചില കവികള്‍തന്നെ രണ്ടു പക്ഷമായി ഇത്തരമൊരു സംവാദം നടത്തുന്നതു കണ്ടപ്പോള്‍ ബഹുരസം! ആ രസം കിട്ടാനെങ്കിലും എനിക്കു ചില കാവ്യപാരമ്പര്യങ്ങള്‍‌ (ബഹുവചനം അനിവാര്യം) അറിഞ്ഞേ തീരൂ! വൈലോപ്പിള്ളി പറഞ്ഞതിരിക്കട്ടെ. അദ്ദേഹത്തിന്റെ കവിത ഇതില്‍ ഏതു പാരമ്പര്യത്തില്‍ പെടും എന്നറിയാനൊരു മോഹം. ഒന്നു സഹായിക്കുമോ?

Anonymous said...

ellam kankettalle kuroor saare. kavithaye uddharikkanayi arayum mulayum murukki irangiya palarum theerththhadanaththilanenn abhinayippichch falippikkunnathu kaanumbol AXN alla udaharikendathu, indrajaalaththekkaal abhinayaprathibhayulla Sakshaal Gopikadu muthukadineyanu. Great poets of the present are also great actors. They pretends that everything is well settled. Fools are making discussions.

urumbu (അന്‍വര്‍ അലി) said...

പ്രിയ റാം മോഹന്‍,

താങ്കള്‍ എന്റെ ഉദ്ധരിണിയിലെ പിഴവു ചൂണ്ടിക്കാട്ടി. ആ പിഴവ് വൈലോപ്പിള്ളിയെ തെറ്റായി വ്യാഖ്യാനിക്കലാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

പിഴവ് ഞാന്‍ തിരുത്തി. താങ്കള്‍ക്ക് നന്ദി പറഞ്ഞു. അപ്പോള്‍ താങ്കള്‍ പറയുന്നു, എന്റെ നന്ദി പ്രകടനം ഹാസാനുകരണമാണെന്ന്... :)

സാഹിത്യസംവാദങ്ങളില്‍ വൈയക്തിക വിശകലനങ്ങള്‍ അപ്രസക്തമാണെന്നു ഞാന്‍ കരുതുന്നു.

നമ്മുടെ വകതിരിവുള്ള വലിയ കവികള്‍ പോലും പുലര്‍ത്തി വന്നത് integrated ആയ കേരളീയ/മലയാള സ്വത്വബോധമായിരുന്നു എന്ന ആശയമാണ് ആ മറുപടിയുടെ കാതല്‍ എന്നു ഞാന്‍ വിചാരിക്കുന്നു. ഉദ്ധരിണിയുടെ ‘കാവ്യലോകസ്മരണക’ളിലെ സന്ദര്‍ഭവുമായി അതിനെ കൂട്ടിക്കെട്ടുന്നതിനോട് യോജിക്കുന്നുമില്ല.